16-ാം ലോക്‌സഭ പിരിച്ച് വിട്ടു

16ാം ലോകാസഭ പിരിച്ച് വിടാനുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ ലോക്സഭ പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശപ്രകാരമാണിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്നലെച്ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലോക്സഭ പിരിച്ചുവിടാനുള്ള പ്രമേയം പാസ്സായിരുന്നു. അതിലാണിപ്പോള്‍ രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്.ഇനി ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചതിനുശേഷം 17-ാം ലോക്‌സഭ രൂപീകരിക്കും.

മെയ് 30-നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ലാത്തതിനാല്‍ വലിയ മാറ്റങ്ങളില്ലാത്ത മന്ത്രിസഭയാകും രൂപീകരിക്കുക.