‘നന്ദിയുണ്ട് ടീച്ചര്‍’ ; രമ്യഹരിദാസ്

ലോക്‌സഭ തെരഞ്ഞടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മികച്ച വിജയത്തിന് ശേഷം എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്തിനെ ട്രോളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്.ഫോസ്ബുക്കില്‍ ദീപാ നിശാന്തിന്റെ ചിത്രത്തോടൊപ്പം നന്ദിയുണ്ട് ടീച്ചര്‍ എന്ന ഒറ്റ വാക്കില്‍ ഒതുക്കിയ കാപ്ഷനുള്ള രമ്യ ഹരിദാസിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ലോക്സഭാ ഇലക്ഷനു മുന്നേ പാട്ടുപാടി വോട്ടഭ്യര്‍ത്ഥിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ദീപ നിശാന്ത് വിമര്‍ശിച്ചിരുന്നു എന്നാല്‍ ദീപാ നിശാന്തിന്റെ വിമര്‍ശനത്തോടെ രമ്യാ ഹരിദാസ് താരമായി മാറി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍ രമ്യ ഹരിദാസിനെ പിന്തുണച്ചും ദീപാനിശാന്തിനെ വിമര്‍ശിച്ചും രംഗത്തെത്തി.

പിന്നീട് തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎം കോട്ടയായിരുന്ന ആലത്തൂരിലെ പികെ ബിജുവെന്ന സിറ്റിങ് എംപിയെ തകര്‍ത്ത് രമ്യാ ജയിച്ചു കയറിയതിന് കാരണം ദീപാ നിശാന്തിന്റെ പോസ്റ്റുണ്ടാക്കിയ വിവാദമാണെന്ന് സോഷ്യല്‍ മീഡിയ നേരത്തെ തന്നെ ചര്‍ച്ചകളില്‍ ഉയര്‍ത്തിയിരുന്നു.ഇപ്പോഴിതാ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ദീപാ നിശാന്തിന് നല്‍കുകയാണ് രമ്യാ ഹരിദാസും ഫേസ്ബുക്ക് പോസ്റ്റിലൂടെ.