ചൈനീസ് പെരുമാറ്റ നിയമം ലംഘിച്ചു; ആഫ്രിക്കന്‍ തലവനെ നീക്കം ചെയ്ത് ഷവോമി

ചൈന: സഭ്യമല്ലാത്തരീതിയില്‍ പരസ്യമായി പെരുമാറിയ ആഫ്രിക്കന്‍ ഡിവിഷന്‍ തലവനെ നീക്കിയതായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി അറിയിച്ചു. ചൈനയുടെ പൊതു സുരക്ഷ നിയമത്തിലെ ആര്‍ട്ടിക്കില്‍ 44 ലംഘിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് വാങ് ലിങ്മിങിനെയാണ് പിരിച്ചുവിട്ടത്. അരെങ്കിലും മറ്റൊരാളോട് അസഭ്യമായ രീതിയില്‍ പെരുമാറുകയോ പൊതു സ്ഥലത്ത് മനപ്പൂര്‍വ്വം ശരീരം പ്രദര്‍ശിപ്പിക്കുകയൊ ചെയ്താല്‍ കുറഞ്ഞത് 5 ദിവസത്തേക്ക് തടവില്‍ വയ്ക്കണമെന്നാണ് പൊതു സുരക്ഷാ നിയമത്തിലെ ആര്‍ട്ടിക്കില്‍ 44 പറയുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് വാങിനെ ആഫ്രിക്കന്‍ യൂണിറ്റിന്റെ പ്രസിഡന്റായി ഷവോമി നിയമിക്കുന്നത്. ആഫ്രിക്കയില്‍ ഫോണുകള്‍ വിതരണം ചെയ്യുന്നതിന് ‘ജുമിയ’ എന്ന ഇ- കൊമേഴ്‌സ് സംരംഭവുമായി ഷവോമി പ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. ലോകത്തിലെ നാലമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് ഷവോമി.