കശ്മീരില്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ ബസ് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചു

ജ​മ്മു-​ക​ശ്​​മീ​രി​ലെ ഷോപ്പി​യാ​നി​ൽ മി​നി ബ​സ്​ മ​ല​യി​ടു​ക്കി​ലേ​ക്ക്​ മ​റി​ഞ്ഞ്​ ഒ​മ്പ​ത്​ പെ​ൺ​കു​ട്ടി​ക​ള​ട​ക്കം 11 ​വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഏ​ഴു കു​ട്ടി​ക​ൾ​ക്ക്​​ പ​രുക്കേ​റ്റു. പൂ​ഞ്ചി​ലെ ക​മ്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന സ്​​ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ബ​സ്​ പീ​ർ കി ​ഗ​ലി​ക്ക​ടു​ത്തു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. ഇവര്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ടപ്പോഴായിരുന്നു അപകടം നടന്നത്.

പരുക്കേറ്റവരെ ഷോപ്പിയാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഞ്ച് ജില്ലയിലെ ചരിത്രപ്രസിദ്ധമായ മുഗള്‍ റോഡില്‍ പീര്‍ കി ഗലി മലയിടുക്കുകള്‍ക്ക് അടുത്താണ് അപകടം നടന്നത്. ദു​ര​ന്ത​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്​ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ അ​ഞ്ചു​ല​ക്ഷം വീ​തം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

പരുക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും എത്തിച്ച് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു. അപകടവാര്‍ത്ത വേദനിപ്പിച്ചതായും പരുക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം അറിയിച്ചു.