മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്ന് മന്ത്രി എംഎം മണി

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം. മണി . മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്നും ഇയാളുടെ മരണത്തിനു പിന്നില്‍ പോലീസ് മാത്രമല്ല ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തിയിരുന്നു. ആരുടെ കാറില്‍നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സര്‍ക്കാര്‍ എന്തു ചെയ്തു. പിണറായി വിജയനോ ഞാനോ എന്തെങ്കിലും ചെയ്തോ സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് കാരണമായെന്നും ആരുടെ കാറില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത് എന്ന് കണ്ടെത്തണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തി അത് കണ്ടെത്തണമെന്നും പോലീസുകാരുടെ ചെയ്തികള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയാന്‍ ബാധിസ്ഥരാണെന്നും മന്ത്രി പറഞ്ഞു. മരണത്തില്‍ പരാതി പറയുന്നവരാണ് ഉത്തരവാദികളെന്നും മണി പറഞ്ഞു. ഒരു പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച സിപിഐയും രംഗത്ത് വന്നു. എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ആരോപിച്ചു. എസ്പി അറിയാതെ ക്രൂരമര്‍ദ്ദനമുറ ഉണ്ടാകില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here