മുഖ്യമന്ത്രിയുടെ വാക്കിന് കീറിയ ചാക്കിന്റെ വില: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ വാക്കിന് കീറ ചാക്കിന്‍റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥൻ നെടുങ്കണ്ടം കസ്റ്റഡിമരണ കേസ് അന്വേഷിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടു.

എന്നാൽ ജുഡീഷ്യൽ അന്വേഷണം കാലതാമസമുണ്ടാക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അവര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ജയിലില്‍ എത്തുമ്പോള്‍ രാജ്കുമാറിന്റെ ആരോഗ്യനില തീര്‍ത്തും മോശമായിരുന്നു എന്നും നടക്കാനോ ആഹാരം കഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹമെന്നും മുഖ്യന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കുറ്റസമ്മതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വി.ഡി സതീശന്‍ എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്.