പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്

ന്യൂഡല്‍ഹി: പതഞ്ജലി യുഎസിലേക്ക് കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളില്‍ വ്യത്യസ്ത ഗുണഗണങ്ങള്‍ ചേര്‍ക്കുന്നു എന്ന് യുണേറ്റഡ് സ്റ്റേറ്റ്‌സ് ആന്‍ഡ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തല്‍. യുഎസിലേക്ക് കയറ്റി അയക്കുന്ന കുപ്പികളില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടെന്നാണ് എഴുതിയിരിക്കുന്നത്.

ബെല്‍ സര്‍ബത്ത്, ഗുലാബ് സര്‍ബത്ത് എന്നിങ്ങനെ രണ്ടു തരം സര്‍ബത്തുകളാണ് പതഞ്ജലി ഇന്ത്യയിലും വിദേശത്തുമായി വില്‍ക്കുന്നത്. ഇതു കണ്ടെത്തിയതിനെത്തുടര്‍ന്ന് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ മുഴുവന്‍ സര്‍ബത്തുകളും കമ്പനി തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് യുഎസ് അധികൃതര്‍ കമ്പനിക്ക് കൈമാറി കഴിഞ്ഞു.കമ്പനിക്കു കൈമാറിയ ഉത്തരവിന്റെ പകര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ കമ്പനി ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല.