ബേക്കല്‍കോട്ടയുടെ ഭിത്തിക്ക് തകര്‍ച്ച: സന്ദര്‍ശകര്‍ക്ക് വിലക്ക്

ബേക്കൽ കോട്ടയുടെ പ്രവേശന കവാടത്തിൻറെ ഭിത്തി ഭാഗികമായി തകർന്നു

ഉദുമ: കേരളത്തിലെ ചരിത്ര ശേഷിപ്പുകളിലൊന്നായ ബേക്കല്‍കോട്ടയുടെ ഭിത്തിക്ക് തകര്‍ച്ച സംഭവിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബേക്കല്‍കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്തു നിന്ന് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞ രാത്രി മഴയില്‍ ഇടിഞ്ഞത്.

ഭിത്തിയുടെ ഒരു ഭാഗം മുഴുവന്‍ ഇടിഞ്ഞ നിലയിലാണ്. അപായഭീതി ഉള്ളതിനാല്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിരോധിച്ചു. എന്നാല്‍ പ്രവേശന കവാടം ഇരുമ്പു ദണ്ഡുകള്‍ നിരത്തി മറച്ചതല്ലാതെ സൂചനാ ഫലകങ്ങള്‍ സ്ഥാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here