അഫ്ഗാനിസ്ഥാനിൽ വിവാഹച്ചടങ്ങിനിടെ ചാവേര്‍ അക്രമണം; 63 പേര്‍ മരണപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വിവാഹ ചടങ്ങിനിടെ ചാവേർ അക്രമണം
blast in Afganistan wedding party

അഫ്ഗാനിസ്ഥാന്‍: വിവാഹച്ചടങ്ങിനിടെ ഉണ്ടായ ചാവേര്‍ അക്രമണത്തില്‍ 63 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വിവാഹച്ചടങ്ങിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വിവാഹസല്‍ക്കാരത്തില്‍ സംഗീത നിശ നടത്തു കൊണ്ടിരിക്കവെയാണ് വേദിക്കു സമീപത്ത് ചാവേര്‍ പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന കുട്ടികളും യുവാക്കളും തല്‍ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സംഭവത്തിന്റെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല.