പ്രതിപക്ഷത്തുള്ളവര്‍ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുന്നു; തരൂരിനെതിരെ മുഖ്യമന്ത്രി

സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും പ്രതിപക്ഷത്തുള്ളവര്‍ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുകയാണ
തരൂരിനെതിരെ മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച ശശിതരൂര്‍ എംപിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും പ്രതിപക്ഷത്തുള്ളവര്‍ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുകയാണ്. ഇവരുടെ പ്രസ്താവനകള്‍ അക്രമകാരികള്‍ക്ക് വീരപരിവേഷം നല്‍കുന്നുവെന്നും മുഖ്യമന്ത്രി ശശി തരൂരിനെ കുറ്റപ്പെടുത്തി.

ജയറാം രമേശിന്റെയും മനു അഭിഷേക് സിങ് വിയുടെയും പ്രസ്താവനകളെ പിന്തുണച്ചുള്ള തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്. മോദി ശരിയായ കാര്യം ചെയ്യുമ്പോള്‍ അനുകൂലിക്കണമെന്നത് ആറുവര്‍ഷമായി താന്‍ പറയുന്നു. അദ്ദേഹം ചെയ്യുന്ന തെറ്റിനെ എതിര്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ ഇതിടയാക്കും.മോദി ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിക്കണമെന്ന് പറയുന്നത് മോദിസ്തുതിയല്ല. മറിച്ച് അങ്ങനെ ചെയ്താല്‍ മാത്രമേ മോദിക്കെതിരെയുളള വിമര്‍ശനത്തിന് വിശ്വസ്തയുണ്ടാകൂ എന്നായിരുന്നു തരൂരിന്റെ ട്വിറ്റര്‍.