മോഹനൻ വെെദ്യരുടെ വെെദ്യശാലക്കെതിരെ ഭാരതീയ ചികിത്സാ വകുപ്പിൻറെ റിപ്പോർട്ട്

mohan vaidyar

ആലപ്പുഴ കൃഷ്ണപുരം  പഞ്ചായത്തിൽ പ്രവർത്തിക്കുന്ന  മോഹനൻ നായർ എന്ന വ്യാജ വെെദ്യൻറെ JN വെെദ്യശാലക്കെതിരെ ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ ജില്ല കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ആലപ്പുഴയിലെ  JN വൈദ്യശാല പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ ആണ് പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മോഹനൻ നായരുടെ ചികിത്സക്ക് പിന്തുണയുമായി TCMC റെജിസ്ട്രേഷൻ ഉള്ള രണ്ടു ആയുഷ് ഡോക്ടർ മാർ അവിടെ ജോലി ചെയ്യുന്നുണ്ട്. 

 മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന രണ്ടു ഡോക്ടർമാരെ TCMC താക്കീത്  നല്കിയിരുന്നു. ഷൈൻ .എൻ എന്ന ആൾ ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ നടത്തിപ്പ്ക്കാരൻ. മുൻപ് ശിവൻപിള്ള, രാജി എന്നിവർ ആയിരുന്നു സ്ഥാപനം നടത്തിയിരുന്നത്. 30 പേർ ഇവിടെ ജോലി ചെയ്യുന്നു എന്ന് പറയുമ്പോൾ തന്നെ അവരുടെ പൂർണ്ണ വിവരങ്ങൾ സ്ഥാപനത്തിൽ ഇല്ല. ഒരു പക്ഷെ ചെലവ് കൂട്ടികാണിക്കുവാനുള്ള എണ്ണം ആയിരിക്കാം 30 എന്നാണ് വിലയിരുത്തുന്നത്. രണ്ടു ലക്ഷം മാസവാടക നൽകുന്ന ഈ കെട്ടിടത്തിന്റ പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ചെറിയ ഗേറ്റിലൂടെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. യോഗ്യത ഉള്ള രണ്ടു ഡോക്ടർമാർ സ്ഥാപനത്തിൽ ഉണ്ടെങ്കിലും, ഒരു ആയുർവേദ ചികിത്സാലയത്തിൽ നിയമപ്രകാരം വേണ്ട യോഗ്യത ഉള്ള ഫാർമസിസ്റ്റ്, തെറാപ്പിസ്റ്റ്,നഴ്സ് എന്നിവർ ആരും തന്നെ ഇവിടെയില്ല. 

ചേർത്തലയിൽ ഉള്ള ശ്രീപാദം എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവിടേക്കുള്ള മരുന്നുകൾ വാങ്ങുന്നത്. എന്നാൽ ഇത് സംബന്ധിച്ച രേഖകളോ  ഒരു ചികിത്സാലയത്തിൽ സൂക്ഷിക്കേണ്ട രോഗികളുടെ പ്രാഥമിക വിവര റജിസ്റ്ററോ ആ സ്ഥാപനത്തിൽ ഇല്ല. അതുകൊണ്ട് തന്നെ അവിടെ ചികിത്സാ തേടിയിട്ടുള്ള രോഗികളുടെ രോഗാവസ്ഥ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുവാൻ സാധ്യമല്ല. മോഹനൻ നായർ ആഴ്ചയിൽ രണ്ടു പ്രാവശ്യം സ്ഥാപനത്തിൽ വരുന്നു എങ്കിലും ആഹാര ക്രമീകരണം സംബന്ധിച്ചുള്ള ക്ലാസ് മാത്രമേ നടത്തുന്നുള്ളൂ എന്നാണ് അവിടത്തെ ഡോക്ടർന്മാർ പറയുന്നത്.  റിപ്പോർട്ടിലെ വിവരങ്ങൾ കാപ്സ്യൂൾ കേരള ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. 

എല്ലാ രീതിയിലും നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ നടപടി  എടുക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ട്.