ജോക്വിന്‍ ഫീനിക്‌സ് നായകനാവുന്ന ജോക്കറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

വാര്‍ണര്‍ ബ്രദേഴ്‌സിന്റെയും ഡിസി ഫിലിംസിന്റെയും ജോക്കര്‍ സിനിമയുടെ അവസാന ട്രെയിലര്‍ എത്തി. ഹോളിവുഡില്‍ നിന്ന് വരുന്ന പുതിയ ജോക്കര്‍ വേഷത്തെ സ്വീകരിക്കാന്‍ സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. സ്റ്റാര്‍ഡ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്ലെക്ക് എന്ന കഥാപാത്രത്തെയാണ് ജോക്വിന്‍ ഫീനിക്‌സ് അവതരിപ്പിക്കുന്നത്.

ടോഡ് ഫിലിപ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബര്‍ട്ട് ഡി നീറോ, ഫ്രാന്‍സസ് കൊണ്‍റോയ്, ബ്രെറ്റ് കളന്‍, മാര്‍ക് മറോണ്‍ എന്നിവരാണ് വേഷമിടുന്ന മറ്റ് താരങ്ങള്‍. ടോഡ് ഫിലിപ്‌സ്, ബ്രാഡ്ലി കൂപ്പര്‍, എമ്മ ടില്ലിംഗര്‍ കോസ്‌കോഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 55 മില്യന്‍ ഡോളര്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിതരണം വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ്. ഒക്ടോബര്‍ 4 നാണ് ചിത്രത്തിന്റെ റിലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here