ചന്ദ്രയാന്‍ 2; ഓര്‍ബിറ്ററും ലാന്‍ഡറും ഇന്ന് വേര്‍പെടും

chandrayaan 2

ബംഗലൂരു: ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചക്ക് വേര്‍പെടും. ഉച്ചക്ക് 12:45 നും 1: 45 നും ഇടയിലായിരിക്കും ഓര്‍ബിറ്ററും ലാന്‍ഡറും രണ്ടായി വേര്‍പെടുക. ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അവസാനത്തെ ഭ്രമണപഥ മാറ്റം നടന്നത്.

ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ഉപഗ്രഹം ഉള്ളത്. രണ്ടായി വേര്‍പെട്ടതിന് ശേഷം ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ തന്നെ തുടരും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 7 നായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.