ഇനിയും ശ്രമം തുടരുക,രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: ഇസ്‌റോ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് നരേന്ദ്ര മോദി

ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവനോടും
ഇനിയും ശ്രമം തുടരുക,രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട് : ഇസ്‌റോ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് നരേന്ദ്ര മോദി

ചന്ദ്രയാന്‍ 2-ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതില്‍ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി. നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരുക, രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, നമ്മള്‍ വിജയം നേടുകതന്നെ ചെയ്യുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവനോടും സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞരോടുമായി മോദി പറഞ്ഞു.ഇന്ന് രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിക്കുന്നത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം തകരാറിലായിരിക്കുകയാണ്. 2.1 കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി.

Content Highlights: prime minister narendra modi addressed scientist at isro