ശിവരാമൻ വൈദ്യരുടെ അവകാശവാദങ്ങൾ വ്യാജമെന്ന് നിംഹാൻസ് 

പേവിഷ ബാധയുടെ ലക്ഷണങ്ങൾ ആരംഭിച്ചു ഒന്നര ദിവസത്തിനുള്ളിൽ പാരമ്പര്യ മരുന്ന് നൽകിയാൽ രോഗത്തെ കീഴടക്കാമെന്ന ശിവരാമൻ വൈദ്യരുടെ അവകാശവാദങ്ങൾ വ്യാജമെന്ന് പ്രശസ്ത ന്യൂറോ സയൻസ് സ്ഥാപനമായ നിംഹാൻസ്.
ശിവരാമൻ വൈദ്യനെതിരെ നിംഹാൻസ്

പേവിഷ ബാധയുടെ ലക്ഷണങ്ങൾ ആരംഭിച്ചു ഒന്നര ദിവസത്തിനുള്ളിൽ പാരമ്പര്യ മരുന്ന് നൽകിയാൽ രോഗത്തെ കീഴടക്കാമെന്ന ശിവരാമൻ വൈദ്യരുടെ അവകാശവാദങ്ങൾ വ്യാജമെന്ന് പ്രശസ്ത ന്യൂറോ സയൻസ് സ്ഥാപനമായ നിംഹാൻസ്. ഇത്തരം അവകാശവാദങ്ങളുമായുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് വൈദ്യർ പ്രചരിപ്പിച്ചത്. വീഡിയോയിൽ നിംഹാൻസ് തൻ്റെ അവകാശവാദങ്ങൾ ശരി വയ്ക്കുന്നുവെന്ന പരാമർശവും ഉൾപ്പെട്ടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശിവരാമൻ വൈദ്യരുടെ പരാമർശങ്ങൾ തെറ്റാണെന്ന നിംഹാൻസിൻ്റെ വെളിപ്പെടുത്തൽ. 

കാര്യത്തിൻ്റെ ഗൌരവം കണക്കിലെടുത്ത് വീഡിയോ പരിശോധിച്ച ശേഷം ഐ‌സി‌എം‌ആർ പ്രോജക്ടിന് കീഴിൽ ഡോ. മധുസൂദനനാണ് ഈ ആയുർവേദ മരുന്നു തയ്യാറാക്കൽ റാബിസ് വൈറസിനെ വിട്രോയിൽ (സൂക്ഷ്മജീവികൾ, കോശങ്ങൾ അല്ലെങ്കിൽ ജൈവ തന്മാത്രകൾ തുടങ്ങിയവയെ അവയുടെ  സാധാരണ ജീവശാസ്ത്ര ചുറ്റുപാടുകളിൽ നിന്ന് വേർതിരിച്ചെടുത്ത് പഠനം നടത്തുന്ന രീതി) മാത്രമേ സജീവമാക്കിയിട്ടുള്ളു എന്നും ഈ വ്യക്തി വിവരങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമുള്ള വിവരം അറിയിച്ചത്.

മാത്രമല്ല ഒരു ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്തി മരുന്നിൻ്റെ ഫലപ്രാപ്തി പരിശോധിച്ചിട്ടല്ല ശിവരാമൻ വൈദ്യർ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ഡോ. മധുസൂദനൻ അറിയിച്ചു. ആരോഗ്യ പരിപാലനത്തെ കുറിച്ച് തെറ്റിദ്ധാരണ പടർത്തുന്ന വീഡിയോ പ്രചരണങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയത അന്വേഷിക്കാതെയാണ് പലരും  ഇവ ഫോർവേഡ് ചെയ്യുന്നതും. ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകളുടെ യാഥാർഥ്യം അറിയാതെ അവ പങ്കു വക്കുന്നത്. ഇത് ഒഴിവാക്കുക തന്നെ വേണം. ഇതുപോലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും കപടചികിത്സയുമായി കൂടുതൽ മോഹനൻ വൈദ്യന്മാരും ശിവരാമൻ വൈദ്യന്മാരും ഉടലെടുക്കുകയും ചെയ്യും. 

Content Highlights: NIMHANS denied sivaraman vaidyar’s claims on rabies virus and treatment.