പാകിസ്ഥാനിൽ ഹിന്ദു ഡെന്റൽ വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ 

ആത്മഹത്യ ചെയ്തതാണോ അതോ കൊല ചെയ്യപ്പെട്ടതാണോ എന്ന് അറിയാന്‍ സാധിച്ചിട്ടില്ല എന്നും പ്രാദേശിക പോലീസ് പറഞ്ഞു

ലാർക്കാനയിലെ ബീബി ആസിഫ ഡെന്റൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ നമൃത ചാന്ദനിയെ തിങ്കളാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മിർപൂരിലെ ഗോട്ക സ്വദേശിയാണ് നമൃത. കോളേജ് ഹോസ്റ്റലിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി അടച്ചിട്ട നിലയിലായിരുന്നുവെന്ന് ഹോസ്റ്റൽ അധികൃതർ അറിയിച്ചു. സുഹൃത്തുക്കൾ വിളിച്ചിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് അധികൃതർ വാതിൽ ഇടിച്ചുതുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ആത്മഹത്യ ചെയ്തതാണോ അതോ കൊല ചെയ്യപ്പെട്ടതാണോ എന്ന് അറിയാന്‍ സാധിച്ചിട്ടില്ല എന്നും പ്രാദേശിക പോലീസ് പറഞ്ഞു.

എന്നാൽ, ന്യൂനപക്ഷമായതിനാലാണ് ചാന്ദനി കൊല്ലപ്പെട്ടതെന്ന് വീട്ടുകാർ ആരോപിച്ചു. തന്റെ സഹോദരിയെ കൊലപ്പെടുത്തിയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സഹോദരി ഷാൾ ധരിക്കുമ്പോൾ കഴുത്തിലെ അടയാളങ്ങൾ കേബിൾ വയർ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തി അവളെ പിടിച്ചിരുന്നതുപോലെ അവളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അടയാളങ്ങളുണ്ട്. ഞങ്ങൾ ഒരു ന്യൂനപക്ഷമാണ്, ദയവായി ഞങ്ങൾക്ക് വേണ്ടി നിലകൊള്ളുക എന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സർവകലാശാല അധികൃതരും തുടരാന്വേഷണം നടത്തുമെന്ന് അറിയിച്ചു. അതേസമയം സംഭവത്തിൽ സമൂഹ മധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. നിമ്രിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനി സമൂഹ മധ്യമങ്ങളിലും വൻ ക്യാംപെയ്നാണ് നടക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടുകയും ചെയ്യ്തു.

Content Highlights: Hindu medical student was found dead in Pakistan’s Larkana city.