ബൈക്കിലെത്തി മൊബൈൽ ഫോൺ തട്ടിയെടുക്കൽ; ദൃശ്യങ്ങൾ പുറത്ത്

ന്യൂ​ഡ​ല്‍​ഹി​യി​ലെ ഒ​ക്‌​ല​യി​ൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം
ചിത്രം പ്രതീകീത്മകം

ബൈക്കിലെത്തിയ മോഷ്ടാക്കൾ  യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ന്യൂ​ഡ​ല്‍​ഹി​യി​ലെ ഒ​ക്‌​ല​യി​ൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗോ​വി​ന്ദ്പു​രി സ്വ​ദേ​ശി​നി രാ​ധി​ക​യു​ടെ ഫോ​ണാ​ണ് മോഷ്ടിച്ചത്. ജെ​കെ 24*7 ന്യൂ​സിലെ  മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കയാണ് രാധിക. 

വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വഴിയെയാണ് പുറകെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഒ​ക്‌​ല​യി​ലെ ഡ​ബ്ല്യു ബ്ലോ​ക്കി​ല്‍ വച്ച്‌ ഫോ​ണ്‍ തട്ടിയെടുത്ത് കടന്നു കളയുന്നത്. യു​വ​തി ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നുമാണ് പോ​ലീ​സ് അ​റി​യി​ച്ചത്.

Content Highlights: Two bike-borne snatchers snatch mobile phone of a woman journalist in Okhla area, New Delhi