കേരളത്തിന് പുതുതായി 30 വിമാന സര്‍വ്വീസുകള്‍ കൂടി

30 new flights services in Kerala

കേരളത്തിലേക്ക് പുതുതായി 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  തീരുമാനം. കേരളത്തിലേക്ക് ഉത്സവ കാലങ്ങളില്‍ വിദേശത്ത് നിന്നടക്കം കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വിഷയം മുഖ്യമന്ത്രി വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകളിലെ യാത്രക്കാരുടെ വര്‍ദ്ധന ചൂണ്ടിക്കാട്ടി വിമാന കമ്പനികൾക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറാകണമെന്നും കേരളം ആവശ്യപ്പെട്ടു. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി  യോഗത്തിൽ വ്യക്തമാക്കി.