വനിതകള്‍ക്ക് സായുധസേനയില്‍ അവസരമൊരുക്കി സൗദി

പ്രതിരോധ മന്ത്രാലയമാണ്
വനിതകള്‍ക്ക് സായുധസേനയില്‍ അവസരമൊരുക്കി സൗദി

സായുധ സേനയിലെ ഉയര്‍ന്ന പദവികളിലേക്ക് വനിതകള്‍ക്കും അവസരം നല്‍കി സൗദി അറേബ്യ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് സായുധ സേനയില്‍ ചേരാന്‍ അവസരം മുമ്പ് തന്നെ നല്‍കിയിരുന്നെങ്കിലും മുതിര്‍ന്ന റാങ്കുകളിലേക്ക് അവരെ പരിഗണിക്കുന്നത് ഇതാദ്യമായാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

‘ഈ പുതിയ നിയമത്തിലൂടെ ഒരു പൗരനെന്ന നിലയിലുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും അവരുടെ കഴിവുകളെപിന്തുണയ്ക്കുകയുമാണ് ചെയ്യുന്നതെന്നും അത് സ്വാഭാവികമായും സ്ത്രീകള്‍ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് സഹായകമാകുമെന്നും ഷൂറ കൗണ്‍സില്‍ അംഗം ഹയാ അല്‍ മുനി പറഞ്ഞു. ഇത് സ്ത്രീ പുരുഷ തുല്യതയെന്ന ഒരു ദേശീയ വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമ പ്രകാരം റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സ്, റോയല്‍ സൗദി എയര്‍ഫോഴ്‌സ്, റോയല്‍ സൗദി അറേബ്യന്‍ നേവി, റോയല്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്‌സ്, റോയല്‍ സൗദി സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്‌സ്, സായുധ സേന മെഡിക്കല്‍ സര്‍വ്വീസ് എന്നിവിടങ്ങളിലെ ലാന്‍സ് കോര്‍പ്പറലുകള്‍, കോര്‍പ്പറലുകള്‍, സര്‍ജന്റുകള്‍, സ്റ്റാഫ് സര്‍ജന്റുകള്‍ എന്നീ തസ്തികകളില്‍ സ്ത്രീകള്‍ക്കും ജോലി ചെയ്യാം.

.