ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനത്തിന് മൂന്ന് ജേതാക്കൾ

ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ്
ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനത്തിന് മൂന്ന് ജേതാക്കൾ

2019ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത് മൂന്ന് ശാസ്ത്രകാരന്മാര്‍. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍രാണ് പുരസ്‍കാര ജേതാക്കൾ. പ്രപ‌ഞ്ചത്തിന്‍റെ ഉല്‍പ്പത്തി, ഘടന എന്നിവ കണ്ടെത്താനുള്ള ശാസ്ത്രശ്രമങ്ങളെയാണ് ഇത്തവണത്തെ ഭൗതിക ശാസ്ത്ര പുരസ്‍കാരങ്ങളിലൂടെ ആദരിച്ചതെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കുന്നു.

സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് ദിദിയെര്‍ ക്വലോസ്, മൈക്കിള്‍ മേയര്‍ എന്നിവര്‍ പുരസ്കാര അര്‍ഹരായത്. ജെയിംസ് പീബിള്‍സിന്റെ ഫിസിക്കല്‍ കോസ്‍മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് അദ്ദേഹം നൊബേല്‍ സമ്മാനാർഹനായത്  . 

Content Highlights: Three winners for the Physics Nobel Prize