വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച സ്ഥലമില്ല; നിർമലാ സീതാരാമൻ

foreign-investors-have-no-better-place-than-India-nirmala-sitharaman

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച സ്ഥലം ലോകത്തെവിടേയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച്‌ ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) സംഘടിപ്പിച്ച പരിപാടിയില്‍ അന്താരാഷ്ട്ര നിക്ഷേപകരുമായി സംവദിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന.

ജനാധിപത്യത്തെ സ്‌നേഹിക്കുകയും, മുതലാളിത്തത്തെ ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷമുളള ഇന്ത്യയെക്കാള്‍ മികച്ച സ്ഥലം നിക്ഷേപകര്‍ക്ക് ലോകത്ത് എവിടേയും കണ്ടെത്താന്‍ കഴിയില്ലെന്നും, സര്‍ക്കാര്‍ തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും എല്ലാറ്റിനും മുകളില്‍ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയുമുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. 

നിക്ഷേപകര്‍ എന്തിന് ഇന്ത്യക്കു വേണ്ടി ഫണ്ട് മാറ്റിവെക്കണമെന്ന ചോദ്യത്തിന് കോടതി നടപടികളില്‍ കുറച്ച്‌ മെല്ലപ്പോക്കുണ്ടെങ്കിലും ഇന്ത്യ സുതാര്യവും തുറന്നമനസ്സുള്ളതുമായ സമൂഹമാണെന്ന് മന്ത്രി മറുപടി പറഞ്ഞു. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ മുരടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് സമ്മര്‍ദ്ദത്തിലായ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവെന്ന് ഐഎംഎഫിന്റെ ആസ്ഥാനത്ത് നടന്ന സംവാദത്തില്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ധനമന്ത്രി ഉറപ്പ് നല്‍കി.

Content highlights: no better place to invest than in India, the government continues working to bring reforms; Nirmala sitharaman