‘വരുന്നു ഇന്റർനെറ്റ് വിപ്ലവം’; എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി കെ-ഫോൺ പദ്ധതി ഉടൻ വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ട ഒരുക്കങ്ങൾ ഉടന്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കെ-ഫോൺ പദ്ധതി എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ എല്ലാവർക്കും അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടുമെന്നും ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വർക്ക് നിലവില്‍ വരുമെന്നും കുറിപ്പിൽ പറയുന്നു. 

കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റ‍ഡും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ടെൻഡർ നൽകിയിരിക്കുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ്. 30,000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതി 2020 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കെ-ഫോണ്‍************സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നു….

Posted by Pinarayi Vijayan on Thursday, October 17, 2019

Content Highlights: Cheif Minister Pinaray Vijayan announced that the K-Phone project would be launched soon with the aim of making the Internet accessible to all.