ഗര്‍ഭാവസ്ഥയിലെ അണുബാധ ശിശുക്കളില്‍ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ മാതാവിലുണ്ടാകുന്ന അണുബാധ ശിശുക്കളില്‍ മാനസിക വൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് പുതിയ പഠനം. ശാസ്ത്ര ജേര്‍ണലായ മോളിക്കുലര്‍ സൈക്യാട്രിയിലാണ് ഇതുമായി ബന്ധപ്പെട്ട പുതിയ പഠനം പ്രസിദ്ധികരിച്ചത്.

മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് മാതാവിലുണ്ടാകുന്ന അണുബാധ ശിശുക്കളില്‍ മാനസിക വൈകല്യങ്ങളായ സ്‌കീസോഫ്രീനിയ, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ ഭ്രൂണ വളര്‍ച്ചയിൽ  പിടിപെടുമെന്ന് കണ്ടെത്തിയത്. ഗര്‍ഭാവസ്ഥയിലെ അണുബാധ എങ്ങനെയാണ് തലച്ചോറിനെ ബാധിക്കുന്നതെന്നും പിന്നീട് അത് വൈജ്ഞാനീക വൈകല്യമായി മാറുതെന്നും മനസ്സിലാക്കുന്നതിനായി ആദ്യമായാണ് മൃഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ക്ലിനിക്കല്‍ പഠനം നടത്തുന്നത്.

മറ്റു പല കാരണങ്ങൾ ഉണ്ടെങ്കിലും ന്യൂറോണ്‍ വളര്‍ച്ചയെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ബയോടെക്ക് റിസേര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ സെൻറർ അസോസിയേറ്റ് പ്രൊഫസറായ കൊൺസ്റ്റാൻറിൻ ഖൊടൊസെവിച്ച് പറഞ്ഞു.

അണുബാധ മാതാവിന്റെ പ്രതിരോധ ശക്തിയെ ബാധിക്കുകയും അത്  കുഞ്ഞിന്റെ തലച്ചോറിന്റെ ബാധിക്കുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയിലായിരിക്കെ ഏത് സമയത്താണ് അണുബാധ പിടിപെടുന്നത് എന്നത് ഏറ്റവും പ്രധാനമാണ്. ഇതനുസരിച്ചാണ് കുഞ്ഞിൻറെ മാനസിക വൈകല്യത്തിന്റെ രൂക്ഷതയെ കണക്കാക്കുന്നത്.

Content Highlights: Infections during pregnancy lead to psychiatric disorders in babies; says studies.

LEAVE A REPLY

Please enter your comment!
Please enter your name here