കൂടത്തായി കൊലപാതക പരമ്പര; മാത്യു വധക്കേസില്‍ ജോളിയുടെ അറസറ്റ് ഇന്ന് 

koodathayi-majadiyil-mathew-death-jolly-arres

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ ജോളിയുടെ അറസറ്റ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടപടിക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ ചുമതല കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്‌ണനാണ്‌. കൂടാതെ വ്യാജ ഒസ്യത്ത് കേസില്‍ അന്വേഷണത്തില്‍ ഉള്ളവരേയും ഇന്ന് ചോദ്യം ചെയ്‌തേക്കും. നേരത്തെ കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. 

പ്രതിയെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ കുറ്റകൃത്യങ്ങൾ  നടത്തിയതായി സംശയം ഉണ്ടെന്ന് താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയെ അന്വേഷണ സംഘം അറിയിച്ചു. കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നല്‍കണമെന്ന  പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി ഞായറാഴ്ച നാലുമണി വരെ കസ്റ്റഡി കാലാവധി നീട്ടി. ജോളിയെ എന്‍ഐടിയില്‍ എത്തിച്ച് തെളിവെടുക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.