രജനീകാന്ത് ചിത്രം ‘ദര്‍ബാര്‍’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ആരാധകര്‍ ഏറെ കാത്തിരുന്ന തലൈവർ രജനികാന്തിൻറെ ഏറ്റവും പുതിയ ചിത്രം ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആരാധകർ പോസറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദര്‍ബാറില്‍ സറ്റൈല്‍ മന്നനായാണ് രജനീകാന്ത് എത്തുന്നത്. കമല്‍ഹാസനാണ് ഫെയ്‌സ്ബുക്കിലൂടെ ദര്‍ബാറിന്റെ തമിഴ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തെലുങ്കില്‍ മഹേഷ് ബാബവുമാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മിടുക്കന്‍, തന്ത്രശാലി, ശാഠ്യക്കാരന്‍, ചെറുപ്പക്കാരൻ ഇങ്ങനെ തലൈവറിന്റെ ഇതുവരെ കാണാത്ത മുഖമാണ് ചിത്രത്തിലെന്ന് സംവിധായകന്‍ എ. ആര്‍ മുരുഗോസ് പറഞ്ഞു.

நண்பர் Rajinikanth அவர்களின் #DarbarMotionPoster https://youtu.be/FQX9jN_vpvs #DARBAR AR Murugadoss Anirudh Ravichander Lyca Productions

Posted by Kamal Haasan on Thursday, 7 November 2019

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

#DarbarMotionPoster https://youtu.be/eezZ68r3KMU #DARBAR

Posted by Mohanlal on Thursday, 7 November 2019

Content Highlights: Motion picture of Rajnikanth movie Darbar released.

LEAVE A REPLY

Please enter your comment!
Please enter your name here