ബി.എസ് 6 എന്‍ജിനിൽ FZ-FI, FZS-FI ബൈക്കുകൾ അവതരിപ്പിച്ച് യമഹ

യമഹ മോട്ടോര്‍ ബി.എസ്. 6 പതിപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹ ഡിസൈന്‍ ചെയ്ത എഫ്.ഇസെഡ്- എഫ്.ഐ(FZ-FI), എഫ്.ഇസെഡ്.എസ്- എഫ്.ഐ(FZS-FI) എന്നീ പതിപ്പുകളാണ് വിപണിയില്‍ ബി.എസ്.6 എത്തിച്ചത്. എഫ്.ഇസെഡ്. എഫ്.ഐ മോഡലിന് 99,200 രൂപയും എഫ്.ഇസെഡ്.എസ്., എഫ്.ഐ മോഡലിന് 1.02 ലക്ഷം രൂപയാണ് ആരംഭ വില. യമഹയുടെ ആദ്യ ബിഎസ്-6 ബൈക്കുകളാണിവ.

ഡാര്‍ക്ക് നൈറ്റ്, മെറ്റാലിക് റെഡ് എന്നിവയാണ് പുതിയ രണ്ടു നിറങ്ങള്‍. ബൈക്കുകളില്‍ സുരക്ഷക്ക് കരുത്തേകുന്നതിനായി സിംഗിള്‍ ചാനല്‍ എ.ബി.എസ് നല്‍കിയിട്ടുണ്ട്. 149 സി.സി. വാഹനത്തിന് 12.4 ബി.എച്ച്.പി. കരുത്തില്‍ 7,250 ആര്‍.എംപി.യും 13.6 എന്‍.എമ്മില്‍ 5500 ആര്‍.എം.പി.യുമാണ് ഉളളത്. എന്‍ജിന്റെ കരുത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ ബിഎസ്-6 എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

Content Highlights: Yamaha Introduced BS-6 Engine in FZ-FI, FZS-FI Bikes.

LEAVE A REPLY

Please enter your comment!
Please enter your name here