സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു; തൊഴിലാളികള്‍ക്ക് ഇനി നൈപുണ്യ പരീക്ഷ

സൗദിയില്‍ ലേബര്‍ എന്ന പേരിലുളള വിസ നിര്‍ത്തലാക്കുന്നു. തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതല്‍ തൊഴിലാളികളുടെ വിസകള്‍ ഇഷ്യൂ ചെയ്യുക. ഈ പദ്ധതി അടുത്ത മാസത്തോടെ ഇന്ത്യന്‍
തൊഴിലാളികള്‍ക്കിടയിലാണ് നടപ്പാക്കുക. തൊഴില്‍രംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുളളതാണ് പുതിയ പദ്ധതി.

ഇനി തൊഴില്‍ മന്ത്രാലയത്തിന്റെ വിസ സംവിധാനത്തില്‍ നിന്ന് തൊഴിലാളി എന്നര്‍ത്ഥമുളള ആമില്‍ എന്ന പ്രൊഫഷന്‍ ഉണ്ടാവില്ല. അഞ്ച് വര്‍ഷ കാലാവധിയുളള സര്‍ട്ടിഫിക്കറ്റായിരിക്കും പരീക്ഷയില്‍ പാസാകുന്നവര്‍ക്കു നല്‍കുക. പ്രൊക്ഷന്‍ മാറ്റത്തിനും ഭാവിയില്‍ രാജ്യത്ത് ജോലി ചെയ്യുന്നതിനും മറ്റു സര്‍ക്കാര്‍ നടപടികള്‍ക്കുമെല്ലാം നൈപുണ്യ പരീക്ഷ നിര്‍ബന്ധമായിരിക്കും. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോനോഷ്യ, ഈജിപ്ത്, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നീ 7 രാജ്യങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ക്കാണ് പരീക്ഷ നടപ്പാക്കുന്നത്.

Content Highlight; Saudi Workers have to take the exam for Job