ലാത്തിക്ക് മുന്നിൽ തോൽക്കാതെ ജെഎൻയു സമരം; വിദ്യാർത്ഥികൾക്കായി അധ്യാപക സംഘടനകൾ ഇന്ന് പ്രതിഷേധം നടത്തും

JNU strike

ഫീസ്​ വർധനക്കെതിരായ സമരം ശക്തമാക്കിയ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല (ജെ.​​എ​ൻ.​യു) വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകൾ ഇന്ന് ക്യാമ്പസിൽ പ്രതിഷേധം നടത്തും.

വി സി യുടെ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർത്ഥി യൂണിയന്‍റെ ആവശ്യം. ഇന്ന് വിദ്യാർഥി യൂണിയൻ വാർത്താ സമ്മേളനം നടത്തുകയും തുടര്‍ന്ന് തുടർ സമരം പ്രഖ്യാപിക്കുകയും ചെയ്യും. ഫീ​സ്​ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത്​ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് പാ​ർ​ല​മെൻറിനു മു​ന്നി​ലേ​ക്ക്​ മാ​ർ​ച്ചാ​യി നീ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ പൊലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്‍റെ അതിക്രമം വിദ്യാർഥികൾക്കു നേരെ അഴിച്ചുവിട്ടത്. പൊലീസിനൊപ്പം സിആർപിഎഫും വിദ്യാ‍ർത്ഥികളെ തല്ലിയിരുന്നു.

അന്ധ വിദ്യാ‍ർഥികൾ അടക്കം നിരവധി വിദ്യാ‍ർഥികൾക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയയ്ക്കുക, ഹോസ്റ്റൽ വിഷയത്തിൽ ചർച്ച നടത്തുക എന്നീ ആവശ്യങ്ങളുമായി വിദ്യാർഥികൾ റോഡിൽ സമരം തുടർന്നു. വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായതോടെ ജെ.എൻ.യു യൂ​നി​യ​ൻ നേ​താ​ക്ക​ളെ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​​ശേ​ഷി സെ​ക്ര​ട്ട​റി ച​ർ​ച്ച​ക്ക്​ വി​ളി​ച്ചിരുന്നു. ഇതിന്​ തൊട്ടുപിറകെയാണ്​ പൊലീസ്​ ലാത്തി ചാർജ്​ നടത്തിയത്. ബാരിക്കേഡ് തകർത്തു മുന്നേറാൻ ശ്രമിച്ചവർക്കു നേരെയും പൊലീസ് കയ്യേറ്റമുണ്ടായി. പലരെയും വലിച്ചിഴച്ചാണു നീക്കിയത്.

വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യും സ​മ​ര​ക്കാ​രു​മാ​യി പൊ​ലീ​സ്​ ഏ​റ്റു​മു​ട്ടി​യതിനെ തു​ട​ർന്ന് വ​ർ​ധി​പ്പി​ച്ച ഫീ​സി​ൽ സ​ർ​ക്കാ​ർ നേ​രി​യ കു​റ​വു വ​രു​ത്തിയിരുന്നു. പൊലീസ് അതിക്രമത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണു വിദ്യാർഥികൾ.

Content highlight; JNU protest; police used lathi