രഞ്ജിത്ത് ശങ്കര്‍ – അജു വര്‍ഗ്ഗീസ് ചിത്രം “കമല ” ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

അജു വര്‍ഗ്ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം “കമല” യുടെ മൂന്നാം ട്രെയിലര്‍ പുറത്തിറങ്ങി. നായിക പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമാണിതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പുതുമുഖ താരം റുഹാനി ശര്‍മ്മയാണ് ചിത്രത്തില്‍ നായികയാകുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ഷെഹ്നാദ് ജലാലും കലാസംവിധാനം മനു ജഗത്തും ചിത്രസംയോജനം ആദല്‍ എന്‍ അഷ്‌റഫും ചമയം റോണക്‌സ് സേവ്യറും വസ്ത്രാലങ്കാരം അരുണ്‍ മനോഹറുമാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്. സൗണ്ട് ഡിസൈനും ഫൈനല്‍ മിക്‌സും നിര്‍വ്വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ ജോസാണ്. നവംബര്‍ 29 നാണ് കമല തീയേറ്ററുകളിലെത്തുക
Content highlights ; Aju Varghees – Ranjith sankar movie Kamala ‘s new trailer out