പ്രായം കടക്കാത്ത സ്നേഹം; 84 വയസ്സുകാരിയായ മകൾക്ക് 107 വയസ്സുള്ള അമ്മയുടെ സ്നേഹ സമ്മാനം

പ്രായം എത്ര ആയാലും മാതാപിതാക്കൾക്ക് മക്കൾ എന്നും കുട്ടികളാണ്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. നൂറ്റിയെഴു വയസായ അമ്മ തൻ്റെ എൺപത്തിന്നാല് വയസുള്ള മകൾക്കു മിട്ടായി നൽകുന്ന  ദൃശ്യങ്ങളാണ് വെെറലായിരിക്കുന്നത്. ആ മധുരം ഒരു ചെറു പുഞ്ചിരിയോടെ ഒരു കുഞ്ഞിൻ്റെ എല്ലാ നിഷ്കളങ്കതയോടും കൂടിയാണ് ആ മകൾ സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ മകൾ എന്നാണ് ആ എൺപത്തിനാലു കാരിയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

പീപ്പിൾസ് ഡെയ്‌ലി ചൈനയുടെ ട്വിറ്റർ പേജിൽ നവംമ്പർ പത്തൊൻപത്തിനു വന്ന ദൃശ്യങ്ങളിലൂടെയാണ് ഈ അമ്മയുടേയും മകളുടേയും സ്നേഹം ലോകമറിഞ്ഞത്. 1.2 മില്യണിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ തനിക്കു ലഭിച്ച മിട്ടായി സൂക്ഷിച്ചു വച്ച് മകൾക് നൽകുകയായിരുന്നു ഈ അമ്മ. മക്കളെ കുപ്പയിൽ വലിച്ചെറിയുന്നവർക്കും ഉപദ്രവിക്കുന്നവർക്കും സ്നേഹത്തിന്റെ ഒരു നല്ല മാതൃക പറഞ്ഞു തരികയാണ്  അമ്മയും മകളും.

Content Highlights: 107-year-old mother gives candy to 84 year-old-daughter