വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സ്‌കൂളിലെ മുഴുവന്‍ യു.പി അധ്യാപകരേയും മാറ്റും 

transfer to school teachers

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളിലെ മുഴുവന്‍ യു.പി അധ്യാപകരേയും മാറ്റും. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ അനാസ്ഥയാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചത്. ഇതില്‍ അധ്യാപകര്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ഈ ആഴ്ചയില്‍ തന്നെ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കി.

നവംബര്‍ 20 നാണ് സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഷെഹ്ല ഷെറിന്‍ (10) പാമ്പ് കടിയേറ്റ് മരിച്ചത്. തങ്ങളുടെ സഹപാഠിയുടെ മരണത്തിന് ഉത്തരവാദികളായത് അധ്യാപകരാണെന്ന് ആരോപിച്ച്  വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് പത്താം ക്ലാസ് വരെയുള്ള അധ്യാപകരെ ജില്ലയിലെ മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചത്.

വിദ്യാര്‍ത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് പുറമേ അധ്യാപകർക്ക് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ നൽകാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച സഹായ ധനം ഉപയോഗിച്ച് സ്കൂൾ നവീകരണം ഉടൻ പൂർത്തീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

content highlights ; Transfer for all Sarvajana vocational higher secondary school u.p teachers