അനെര്‍ട്ട് സംഘടിപ്പിക്കുന്ന സൗരതേജസ്സ് ശില്‍പ്പശാല നാളെ നടക്കും

അനെര്‍ട്ട് സംഘടിപ്പിക്കുന്ന സൗരതേജസ്സ് ശില്‍പ്പശാല ബുധനാഴ്ച നടക്കും. ‘കേരള പുനര്‍നിര്‍മാണത്തില്‍ അക്ഷയോര്‍ജമേഖലയുടെ പങ്ക്’ എന്ന വിഷയത്തിലാണ് സൗരതേജസ്സ് ശില്‍പ്പശാല നടത്തുന്നത്. അക്ഷയ ഊര്‍ജത്തിന്റെ വിപുലമായ സാധ്യതകളെക്കുറിച്ച്‌ തദ്ദേശഭരണസ്ഥാപനങ്ങളെ ബോധവല്‍ക്കരിക്കാനാണ്‌ ദേശാഭിമാനിയുമായി സഹകരിച്ച്‌ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്‌.

ടാഗോര്‍ തിയറ്ററില്‍ രാവിലെ 10ന് മന്ത്രി ടി എം തോമസ് ഐസക് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എം എം മണി അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ഊര്‍ജ കേരള മിഷന്റെ ഭാഗമായി 2021 ഓടെ 1000 മെഗാവാട്ട് സൗരവൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ മുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാരും അനെര്‍ട്ടും സംയുക്തമായി നിരവധി പ്രോജക്ടുകളും പദ്ധതികളും നടപ്പാക്കും എന്ന് വ്യക്തമാക്കി.

Content Highlight: Anert seminar