മഹാരാഷ്ട്രയിൽ വിധിക്കു പിന്നാലെ രാജി

Ajith Pawar resigned

എൻ സി പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. നാളെ വൈകിട്ട് അഞ്ചു മണിക്കു വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് രാജി. ദേവേന്ദ്ര ഫഡ്‌നാവിസും മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പവാറടക്കം മുന്ന് എംഎൽഎ മാരാണ് എൻസിപിയിൽ നിന്ന് ബിജെപിയെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നത്.

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റങ്കിലും അജിത് പവാർ ഇതുവരെ ഉപമുഖ്യമന്ത്രിയായി ചുമതല എറ്റിരുന്നില്ല. നിലവിൽ നുറ്റി അറുപത്തഞ്ച് എംഎൽഎ മാരുടെ പിന്തുണ ഉണ്ടെന്നാണ് എൻസിപി ശിവസേന കോൺഗ്രസ് സഖ്യത്തിൻ്റെ അവകാശവാദം.

content highlight: NCP leader Ajit Pawar resigned as Maharashtra deputy CM

read more

മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക്‌ മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി