സാത്താൻ സേവ; ബലി കൊടുത്ത മൃഗങ്ങളുടെ ശരീരത്തില്‍ വിചിത്ര മുദ്രകള്‍

satanism

മേയാൻ വിട്ട വളർത്തു മൃഗങ്ങൾ വിചിത്ര അടയാടങ്ങളോടെ കൊല്ലപ്പെട്ടതായി കണ്ടെത്തി. ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. പശുക്കളേയും ആടുകളുമടക്കം വളര്‍ത്ത് മൃഗങ്ങളെ കൊന്ന് പാര്‍ക്കില്‍ ഉപേക്ഷിക്കുന്ന ചില അജ്ഞാതരുടെ പ്രവർത്തികളാണ് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചത്. മൃഗങ്ങളെ കൊന്ന ശേഷം ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തിയാണ് ഇവയെ ഉപേക്ഷിക്കുന്നത്.

മൂര്‍ച്ചറേിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ചും വാരിയെല്ലുകള്‍ക്കിടയിൽ കുത്തി പരിക്കേല്‍പ്പിച്ചുമാണ് മേയുന്ന ആടുകളേയും പശുക്കളേയും കൊലപ്പെടുത്തുന്നത്. സാത്താന്‍ സേവക്കാരാണ് ഇതിന് പിന്നില്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ സമീപത്തെ പള്ളിയിലും പരിസരത്തും കഴിഞ്ഞ ദിവസം രക്തം തളിച്ചതായി കണ്ടിരുന്നു. പള്ളിയുടെ ചുമരിൽ 666 എന്നും കുറിച്ചിരുന്നു.

നാല്‍പ്പത് വയസ്സിനിടക്ക് ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണ് കാണുന്നതെന്നാണ് പള്ളി വികാരിയായ ഫാ ഡേവിഡ് ബേക്കണ്‍ പറയുന്നത്. മന്ത്രവാദമോ, ബ്ലാക്ക് മാജിക്കോ ചെയ്യുന്നാവരാകാം ഇത് ചെയ്യുന്നതെന്ന് ഫാദര്‍ പറഞ്ഞു. അതിനായി മൃഗങ്ങളെ ബലി നല്‍കിയതാകാം എന്നും പോലീസ് പറയുന്നു.

മൃഗങ്ങളുടെ ദേഹത്ത് വരച്ചിട്ടുള്ളത് സാത്താന്‍ സേവക്കാര്‍ സേവിക്കുന്ന തരത്തിലുള്ള അടയാളങ്ങളാണ്. ഇംഗ്ലണ്ടിൽ ഹാംപ്‌ഷെയറിന് സമീപത്തെ കാട്ടിനുള്ളില്‍ ചാത്താന്‍ സേവ നടത്താറുണ്ടെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. കൃഷിയു൦, കാലിവളര്‍ത്തളും ഉള്ള ഈ മേഖലയില്‍ ഇത്തരം സാഹചര്യം തുടരുകയാണെങ്കില്‍ എങ്ങനെയാണ് കാലികളെ മെയ്ക്കാന്‍ വിടുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇന്ന് മൃഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം നാളെ നാട്ടുകാര്‍ക്ക് നേരെ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

Content highlight; satanism scare stabbed animals found new forest