ഭൂരിപക്ഷം തെളിയിക്കാൻ തയാറെടുത്ത് ഉദ്ധവ് താക്കറെ; ഇന്ന് പ്രത്യേക സമ്മേളനം  

Uddhav Thackeray

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രികക്ഷിമന്ത്രിസഭ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വോട്ടെടുപ്പ്. ഭൂരിപക്ഷം തെളിക്കാൻ ഗവർണർ ഡിസംബർ 3 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇന്നു തന്നെ ഇതിനായി തയ്യാറെടുക്കുകയായിരുന്നു. എന്‍സിപി എംഎല്‍എ ദിലിപ് വാല്‍സെ പാട്ടീലിനെ താത്കാലിക സ്പീക്കറായി നിശ്ചയിച്ചിട്ടുണ്ട്.

288 അംഗ നിയമസഭയില്‍ 162 എം.എല്‍.എ.മാരുടെ പിന്തുണയാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. എന്നിവ ചേര്‍ന്ന മഹാ വികാസ് അഘാടി സഖ്യം അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിച്ച ശേഷമായിരിക്കും പദവികൾ സംബന്ധിച്ച ചർച്ച നടത്തുക. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറിനെ എൻസിപി പരിഗണിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും മറ്റു ആറു മന്ത്രിമാരും ഇന്നലെ ചുമതലയേറ്റു. മന്ത്രിസഭാവികസനം ഡിസംബര്‍ മൂന്നിന് നടന്നേക്കുമെന്നാണ് സൂചന.

Content Highlights: Uddhav Thackeray govt to face floor test today