വണ്‍ ഹൈപ്പര്‍ സ്മാര്‍ട്ട്‌ ഫോണുമായി മോട്ടറോള വിപണയില്‍

one hyper smart phone

വേഗതയേറിയ ചാര്‍ജിംഗ് സിസ്റ്റം വാഗ്ദാനം ചെയ്ത് വണ്‍ ഹൈപ്പര്‍ സ്മാര്‍ട്ട്‌ ഫോണുമായി മോട്ടറോള വിപണയില്‍ എത്തുന്നു. മുന്നിലും പിന്നിലുമായി നൈറ്റ് വിഷന്‍, ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍, ഒരു പോപ്പ്-അപ്പ് സംവിധാനം എന്നിവ വാഗ്ദാനം ചെയ്ത് കൊണ്ടാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തുന്നത്. നോച്ച് -ലെസ് ഡിസ്‌പ്ലേയുളള ആദ്യത്തെ മോട്ടറോള ഫോണാണ് വണ്‍ ഹൈപ്പര്‍. ഒന്ന് 64 മെഗാപിക്സല്‍ ക്യാമറയാണ് രണ്ടാമത്തേത് 8 മെഗാപിക്സല്‍ 117 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറയും. മോട്ടറോള കൊണ്ടുവന്ന സാങ്കേതികവിദ്യ വഴിയാണ് ബാറ്ററി ചാര്‍ജ് ചെയ്യുന്നത്.

മോട്ടറോള ഹൈപ്പര്‍ ചാര്‍ജിംഗ് എന്ന് വിളിക്കുന്ന പുതിയ 45W ചാര്‍ജിംഗ് സംവിധാനമാണ് വണ്‍ ഹൈപ്പറിന് ലഭിക്കുന്നത്. ഇതില്‍ 10 മിനിറ്റ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിലൂടെ 12 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. വിപണയില്‍ ഇതിന് ഏകദേശം 28000 രൂപ വില വരും.

Content Highlight; Motorola One Hyper with 45W fast charging