ട്രംപിനെതിരെ ഇംപീച്ച്മെൻ്റ് പ്രമേയം അംഗീകരിച്ച് ജുഡീഷ്യറി കമ്മിറ്റി

donald trump impeachment

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി. 41 അംഗ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിക്കുകയും 17 പേര്‍ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു. കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ടുകളും പ്രമേയത്തെ അനുകൂലിച്ചതോടെ വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. ഇനി മുഴുവൻ അംഗ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് പാസാക്കാണം. 435 അംഗ ജനപ്രതിനിധികളുള്ള സഭയില്‍ 233 സീറ്റ് ഡെമോക്രാറ്റുകള്‍ക്കും 197 സീറ്റുകള്‍ റിപ്ലബിക്കന്‍ പാര്‍ട്ടികൾക്കുമാണ്.

ട്രംപിനെതിരെയുള്ള പ്രമേയം സെനറ്റിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കാനാകൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. പ്രധാനമായും അഞ്ച് വിചാരണയാണുള്ളത്. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ നടപ്പാക്കാം. അടുത്ത വർഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവിനെതിരെ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെൻ്റ് നടപടികൾ നേരിടുന്നത്.

Content Highlights: judiciary committee approves Donald Trump impeachment