അലക്‌സ ഇനി ഹിന്ദിയിലും സംസാരിക്കും

മുംബൈ: ആമസോണിലെ സംസാരിക്കുന്ന വിര്‍ച്വല്‍ അസിസ്റ്റന്റായ അലക്‌സ ഇനി മുതല്‍ ഹിന്ദിയിലും നിര്‍ദേശങ്ങള്‍ നല്‍കും. ഉടന്‍ തന്നെ ഈ സൗകര്യം ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു ഭാഷ കൂടി ഉള്‍പ്പെടുത്തി മുന്നേറുകയാണ് ആമസോണ്‍.

ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഹിന്ദി ശബ്ദത്തിലും നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ഇതിനായി ‘അലക്‌സ സ്‌കില്‍സ് കിറ്റ്’ (ASK) ഉപയോഗിക്കാം എന്നു കമ്പനി അറിയിച്ചു.