ലോകത്ത്‌ ടിക്‌ടോക്കികളിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്

ടിക്‌ടോക്കിൻറെ ലോക വ്യാപക ഡൗൺലോഡിങ്‌ 150 കോടി കവിഞ്ഞതായി റിപ്പോർട്ട്‌. അതിൽ 31 ശതമാനത്തിൽ 46 കോടി ഡൗൺലോഡിങ്‌ നടന്നിരിക്കുന്നത്‌ ഇന്ത്യയിലും.

പട്ടികയിൽ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ്‌ ഇന്ത്യ. ഇന്ത്യക്ക്‌ തൊട്ടുപിന്നാലെ നാല്‌ കോടി ഉപയോക്താക്കളുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്‌. മൂന്ന്‌ കോടി ഉപയോക്താക്കളുമായി അമേരിക്ക മൂന്നാം സ്ഥാനത്തും.

2019 ലാണ്‌ ഇന്ത്യയിൽ ടിക്‌ടോക്‌ വ്യാപകമാകുന്നത്‌. ലോക വ്യാപക ഡൗൺലോഡിങ്‌ 150 കോടി കവിഞ്ഞതോടെ ആപ്‌ സ്‌റ്റോറിലും ഗൂഗിൾ പ്ലേയിലും മൂന്നാം സ്ഥാനത്ത്‌ എത്തിയിരിക്കുകയാണ്‌ ടിക്‌ടോക്‌. ഇവിടെ ഒന്നാം സ്ഥാനം വാട്‌സാപ്പിനും രണ്ടാം സ്ഥാനം ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിനുമാണ്‌. ഫെയ്‌സ്‌ബുക്ക്‌ നാലും ഇൻസ്റ്റഗ്രാം അഞ്ചും സ്ഥാനങ്ങളിലുണ്ട്‌. ഈ ഫെബ്രുവരിയിൽ ടിക്‌ടോക്‌ ഉപയോക്താക്കളുടെ എണ്ണം 100 കോടി ആയിരുന്നു. അതിനു പിന്നാലെയാണ്‌ ഒമ്പത് മാസത്തിനുള്ളിൽ അത്‌ 150 കോടിയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Content highlight; India got the first in Tik Tok users