രാജ്യാന്തര തലത്തില്‍ ആപ്പുകൾ വന്‍തോതില്‍ ഡേറ്റ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്

data leaking

ഫെയ്സ്ബുക്കിൽ നിന്നും ട്വിറ്ററിൽ നിന്നും രാജ്യാന്തര തലത്തിൽ വൻ തോതിൽ ഉപയോക്താക്കളുടെ ഡേറ്റ ചോർത്തപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടു ദിവസം മുന്‍പാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് സംഭവം സമൂഹ മാധ്യമ കമ്പനികള്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും (സിഇആര്‍ടി-ഇന്‍) ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറത്തുവിട്ടു. എന്നാൽ എത്ര ഉപയോക്താക്കളുടെ ഡേറ്റ ചോർത്തപ്പെട്ടുവെന്ന വിവരം പുറത്തുവന്നിട്ടില്ല.

ചോര്‍ച്ചയുടെ വ്യാപ്തി ഇനിയും വ്യക്തമല്ല. വാട്‌സാപ്പിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് ഓഡിറ്റ് നടത്തുമെന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഈ വാര്‍ത്തയെത്തുന്നത്. വണ്‍ഓഡിയന്‍സ്, മൊബിബേണ്‍ എന്ന കമ്പനികളാണ് ഡേറ്റ ചോര്‍ത്തലിനു പിന്നിലെന്നു റിപ്പോര്‍ട്ട് പറയുന്നു. ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചവരുടെ ഡേറ്റയാണ് ചോര്‍ത്തപ്പെട്ടത്. നവംബര്‍ 27 നാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് സിഇആര്‍ടി-ഇന്‍ നല്‍കിയത്. ഗൂഗിളിനും ആപ്പിളിനും ഉൾപ്പടെ മറ്റ് കമ്പനികൾക്ക് ഭീക്ഷണി സംബദ്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlight; Malicious third-party apps leak personal data from facebook and twitter