ആറ് ഓസ്‌കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയ പാരസൈറ്റ്; ജനുവരി 31ന് ഇന്ത്യയില്‍ റിലീസ്

parasite

പാം ദിയോര്‍ പുരസ്‌കാരം നേടിയ ചിത്രം പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന് എത്തുന്നു. ജനുവരി 31ന് ആണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക. ഓസ്‌കാര്‍ നാമ നിര്‍ദേശത്തിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നത്. 15 ഇന്ത്യന്‍ നഗരങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. ഇംപാക്റ്റ് ഫിലിംസിൻ്റെ അശ്വനി ശര്‍മ്മയാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്.

ചിത്രം പല ചലച്ചിത്ര മേളകളിലും സ്വീകാര്യത ഏറ്റുവാങ്ങുകയും നിരവധി മേളകളില്‍ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ബോംഗ് ജൂണ്‍ ഹൊയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച ചിത്രത്തിനും മികച്ച സംവിധായകനും ഉള്‍പ്പടെയുള്ള ആറ് ഓസ്‌കാര്‍ നാമ നിര്‍ദ്ദേശങ്ങളാണ് പാരസൈറ്റിന് കിട്ടിയിരിക്കുന്നത്.

Content Highlights: parasite movie will release in India on January 31