കാളിദാസ് നായകനാകുന്ന ചിത്രം ‘ബാക്ക്പാക്കേഴ്സ്’ ൻ്റെ ടീസർ പുറത്ത്

 

രൗദ്രൻ 2018 എന്ന ചിത്രത്തിന് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ബാക്ക്പാക്കേഴ്സിൻ്റെ ടീസർ പുറത്തിറങ്ങി. കാളിദാസാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക നായർ നായികയായി എത്തുന്ന ചിത്രത്തിൽ ഗാനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. രണ്‍ജി പണിക്കര്‍, ശിവ്‍ജിത്ത് പദ്‍മനാഭൻ, ഉല്ലാസ് പന്തളം, സബിത ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സച്ചിൻ ശങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlights; backpackers movie official teaser released

LEAVE A REPLY

Please enter your comment!
Please enter your name here