സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ

price increaed sanitizer and hand wash

വ്യാപാരികൾ സാനിറ്റൈസറുകൾക്കും മാസ്കിനും അമിതവില ഈടാക്കുന്നത് തടയുന്നതിന് കർശന നിർദേശവുമായി കേന്ദ്രസർക്കാർ. സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രി രാം വിലാസ് പസ്വാൻ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രധാന മന്ത്രിയുടെ ജനതാ കർഫ്യൂ നിർദേശം പാലിക്കണമെന്നും അദ്ധേഹം ജനങ്ങളോട് ആവശ്യപെട്ടു.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിപണിയിൽ സാനിറ്റൈസറിനും മാസ്കിനും അമിത വില ഈടാക്കുന്നതായി ഉപഭോക്താക്കൾ പരാതി ഉയർത്തിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ കർശന നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് 19 വൈറസ് വ്യാപനത്തിൽ പലരും ഹാൻഡ് വാഷും, സാനിറ്റൈസറുകളും ആവശ്യത്തിലധികം വാങ്ങി സൂക്ഷിക്കുകയാണ്. ഇത് മുതലെടുത്തു കൊണ്ട് വ്യാപാരികൾ വില കുത്തനെ ഉയർത്തിയത്.

Content Highlights; price increaed sanitizer and hand wash