മീടൂ കുറ്റവാളി ഹാർവി വെയ്ൻ‌സ്റ്റൈന് കൊവിഡ് 19

Harvey Weinstein tests positive for coronavirus in prison: union official

മീടു ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹാർവി വെയ്ൻ‌സ്റ്റൈന് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് 68കാരനായ ഹാർവി വെയ്ൻ‌സ്റ്റൈയിൻ്റെ ടെസ്റ്റ് പോസിറ്റീവ് അയ വിവരം അറിയുന്നതെന്നും ഉടൻ തന്നെ ഐസലേഷനിലേക്ക് മാറ്റിയെന്നും ന്യൂയോര്‍ക്ക് സ്റ്റേറ്റ് കറക്ഷണല്‍ ഓഫീസേഴ്‌സ് പ്രസിഡൻ്റ് മൈക്കല്‍ പവര്‍സ് പറഞ്ഞു. ഹാർവി വെയ്ൻ‌സ്റ്റൈനുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെ ക്വാറൻ്റെെനിൽ പ്രവേശിപ്പിച്ചു. 

ന്യൂയോര്‍ക്ക് സിറ്റിയിലെ റിക്കേഴ്‌സ് ഐലൻ്റിൽ നിന്നും കൂടുതല്‍ സുരക്ഷയുള്ള ന്യൂയോര്‍ക്കിലെ തന്നെ കിഴക്കന്‍ ബഫല്ലോയിലെ ജയിലേക്ക് ബുധനാഴ്ച ഇദ്ദേഹത്തെ മാറ്റിയിരുന്നു. മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റൻ്റ് മിമി ഹാലെയും അഭിനേത്രിയായ ജെസീക്ക മാനെയും ലൈംഗികമായി അതിക്രമിച്ചതിന് 23 വര്‍ഷത്തേക്കാണ് വെയ്ന്‍സ്റ്റെയ്‌നെ ശിക്ഷിച്ചിരിക്കുന്നത്.

വെയ്ന്‍സ്റ്റെയിന് ഡയബറ്റിസും രക്തസമ്മര്‍ദ്ദവുമടക്കമുള്ള അസുഖങ്ങളുള്ളതായും ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ അസുഖങ്ങളെ തുടര്‍ന്ന് മാന്‍ഹാട്ടണിലെ ബെല്ലെവ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതായും അദ്ദേഹത്തിൻ്റെ വക്താവ് ജൂഡ ഏംഗല്‍മെയര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ പ്രാദേശിക പത്രമായ നയാഗ്ര ഗസറ്റാണ് വെയ്ന്‍സ്റ്റെയ്‌ന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടു ചെയ്തത്.

content highlights: Harvey Weinstein tests positive for coronavirus in prison: union official