എല്ലാവർക്കും സൌജന്യ റേഷൻ പ്രഖ്യാപിച്ച് കേരള സർക്കാർ; ബിപിഎൽ കുടുംബങ്ങൾക്ക് 35 കിലോ അരി ഉൾപ്പടെയുള്ള സൌജന്യ ഭക്ഷ്യകിറ്റ്

Kerala government declares free ration for all

എല്ലാവർക്കും സൌജന്യ റേഷൻ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബിപിൽ കുടുംബങ്ങൾക്ക് 35 കിലോ അരി ഉൾപ്പടെ പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റും നൽകും. നീല, വെള്ള കാർഡുകൾ ഉള്ളവർക്ക് ഈ മാസം 15 കിലോ അരി നൽകാനാണ് തീരുമാനം. നീരിക്ഷണത്തിൽ കഴിയുന്നവർക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള അവശ്യവസ്തുക്കളടങ്ങിയ ഭക്ഷ്യകിറ്റ് വീട്ടിലെത്തിച്ച് നൽകും.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി  സർക്കാർ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷൻ കടകൾ പ്രവർത്തിക്കുക. ഒരു മണിക്കൂർ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. 

content highlights: Kerala government declares free ration for all