സുപ്രീം കോടതി ഉത്തരവാദിത്തം നിറവേറ്റുന്നില്ല; ജസ്റ്റിസ് മദൻ ബി ലോക്കൂർ

കൊവിഡ് കാലത്തെ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോക്കൂർ. ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രീം കോടതി വേണ്ട രീതിയില്‍ നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി സ്വയം അത്മ പരിശോധന നടത്തണം. മുൻപ് പ്രവർത്തിച്ചതിനെക്കാൾ സജീവമായി പ്രവർത്തിക്കേണ്ട സമയമാണിത്. ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് പറയുന്നതിനൊടൊപ്പം തന്നെ കോടതിക്കും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നീട്ടിവെക്കുകയും മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി 15 മണിക്കൂറിനുള്ളില്‍ കേള്‍ക്കുകയും ചെയ്ത നടപടിയെയും ലോക്കൂർ വിമര്‍ശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ കോടതിയുടെ അപര്യാപ്തമായ ഇടപെടല്‍ നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

അവകാശങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട ഒരു സമയമല്ലിതെന്ന് രണ്ട് ദിവസം മുമ്പ്‌ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ബോബ്‌ഡെ പറഞ്ഞിരുന്നു. എന്നാൽ എന്നാല്‍ നിലവിലുള്ള സാഹചര്യത്തിൽ മൗലികാവകാശങ്ങള്‍ അത്ര പ്രധാനമല്ലെന്ന് പറയുന്നത് തന്നെ തെറ്റായ കാഴ്ച്ചപ്പാടാണെന്നാണ് അദ്ദേഹം വിമർശിച്ചു. ഹേബിയസ് കോര്‍പസ് പെറ്റീഷനുകള്‍ കോടതി കേള്‍ക്കാനെടുക്കുന്ന കാലതാമസത്തേയും അദ്ദേഹം വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളും ജമ്മു കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹർജികളും വാദം കേൾക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlights: ‘Supreme Court Not Fulfilling Constitutional Role Adequately, Needs to Introspect’ says Justice Madan Lokur

LEAVE A REPLY

Please enter your comment!
Please enter your name here