4000 ട്രെയിനുകളിലായി 58 ലക്ഷം അതിഥി തൊഴിലാളികൾ നാടുകളിലെത്തി; ഇന്ത്യൻ റെയിൽവേ

‘58 lakh migrant workers ferried to native places till date, over 4,000 Shramik special trains operated’: Indian Railways

ഇന്ത്യയിൽ ലോക്ക് ഡൗൺ കാരണം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി കുടുങ്ങി കിടന്നിരുന്ന 58 ലക്ഷം അതിഥി തൊഴിലാളികൾ 4,000 ശ്രമിക് ട്രെയിനുകളിലായി നാടുകളിലെത്തിയെന്ന് ഇന്ത്യൻ റെയിൽവേ ചെയർമാൻ വിനോദ് കുമാർ യാദവ് അറിയിച്ചു. ഇതുവരെ 4,286 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ട്രെയിൻ സർവീസുകളുടെ ആവശ്യകത കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം സർവീസ് നടത്തേണ്ട ട്രെയിനുകൾ 250 ൽ നിന്ന് 137 ആയി കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 

മാർച്ച് 25 ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തലാക്കിയിരുന്നു. പിന്നീട് മേയ് 1 ന് രാജ്യത്ത് കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ശ്രമിക് ട്രെയിൻ പ്രത്യേക സർവീസുകൾ ആരംഭിക്കുകയായിരുന്നു.

content highlights: ‘58 lakh migrant workers ferried to native places till date, over 4,000 Shramik special trains operated’: Indian Railways