കൊക്ക കോളയും തംപ്‌സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി

Man seeks ban on sale of Coca Cola, Thumbs Up, Supreme Court fines him Rs 5 lakh

ശീതളപാനിയങ്ങളായ കൊക്ക കോളയും തംപ്സപ്പും നിരോധിക്കണമെന്നാവശ്യപെട്ടു കൊണ്ട് ഹർജി നൽകിയ ആൾക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി സുപ്രിംകോടതി. വിഷയത്തെ കുറിച്ച് സാങ്കേതിക പരിജ്ഞാനമില്ലാതെയാണ് ഹർജി സമർപ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയത്. ഉമേദ്സിങ് ചവ്ദ എന്നയാളാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്തുകൊണ്ടാണ് ഈ രണ്ട് ബ്രാൻഡുകൾ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ഹർജി സമർപ്പിച്ചതെന്ന് വിശദീകരിക്കാൻ ഹർജിക്കാരൻ്റെ അഭിഭാഷകന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമായ ഡിവൈ ചന്ദ്രചൂഡ് , ഹേമന്ത് ഗുപ്ത, അജയ് രസ്തോഗി എന്നിവരടങ്ങുന്ന് ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തമായ തെളിവുകളില്ലാതെ ഹർജി പരിഗണിച്ചുവെന്ന് ചൂണ്ടി കാണിച്ചു കൊണ്ടാണ് ബെഞ്ച് 5 ലക്ഷം രൂപ ഒരു മാസത്തിനുള്ളിൽ കോടതിച്ചിലവായി കെട്ടിവെക്കണമെന്ന് ആവശ്യപെട്ടത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ചൂണ്ടികാണിച്ചു കൊണ്ടാണ് ഇത്തരം ശീതള പാനിയങ്ങൾ നിരോധിക്കണമെന്ന് ആവശ്യപെട്ട് ഉമേദ്സിങ് ഹർജി നൽകിയത്. എന്നാൽ ഹർജിയിലുള്ള കാര്യങ്ങൾ സ്ഥിരീകരിക്കുന്ന വസ്തുതകളൊന്നും ഉമേദ് സമർപ്പിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

Content Highlights; Man seeks ban on sale of Coca Cola, Thumbs Up, Supreme Court fines him Rs 5 lakh