ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: വെള്ളിയാഴ്ച്ച സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍വ്വ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിച്ചു കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി.ജൂണ്‍ 19 നാണ് സര്‍വകക്ഷിയോഗം തീരുമാനിച്ചിരിക്കുന്നത്. ലഡാക്കില്‍, യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അതിര്‍ത്തി സംഘര്‍ഷത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ക്ഷണിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും.

Content Highlight: PM called all party meeting amid India China tensions