ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിച്ചു

centres for making bullet proof jackets for Indian soldiers has banned Chinese products

ഇന്ത്യൻ സൈനികർക്കായുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മുൻനിര കേന്ദ്രങ്ങളിലൊന്നായ കാൺപൂർ ചൈനീസ് ഉല്പന്നങ്ങൾ നിരോധിച്ചു. കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം മോശമായതിനാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനികൾ ചൈനയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കണമെന്നും നീതി ആയോഗ് അംഗം വികെ സരസ്വതി അഭിപ്രായപെട്ടിരുന്നു.

കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾ ചൈനയ്ക്ക് പകരം അസംസ്കൃത വസ്തുക്കൾക്കായി യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചതായാണ് സൂചന. ഭാരക്കുറവുള്ള ശരീര കവചങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനായി ഒരു പദ്ധതി തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി ഓഫീസ് ആവശ്യപെട്ടിട്ടുണ്ട്. ശരീര സംരക്ഷണ കവചങ്ങൾ നിർമിക്കുന്നകിനുള്ള അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അന്തിമ രൂപം നൽകിയിട്ടുണ്ട്.

പ്രതിരോധം പോലുള്ള മേഖലകളിൽ ചൈനയെ വിശ്വസിക്കുന്നില്ലെന്നും, അതു കൊണ്ടു തന്നെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഡെൻമാർക്ക്, അമേരിക്ക തുടങ്ങിയ കമ്പനികളിൽ നിന്നാണ് വാങ്ങുന്നതെന്നും എസിഎഫ്ഡി എംഡി മായങ്ക് ശ്രീവാസ്തവ അഭിപ്രായപെട്ടു. ഇന്ത്യ ചൈന അതിർത്തി സംഘർഷം ശക്തമായ സാഹചര്യത്തിൽ ചൈനീസ് ഉത്പ്പന്നഹ്ങൾ നിരോധിക്കണമെന്ന ആവശ്യം പലയിടത്തു നിന്നായി ഉയർന്നിരുന്നു.

Content Highlights; centres for making bullet proof jackets for Indian soldiers has banned Chinese products

LEAVE A REPLY

Please enter your comment!
Please enter your name here